
SATYAJIT RAY
Translated into English by BijayaRay
Publishers:Penguin Books,Price:Rs.250/
എം.നാരായണന്‍ നമ്പൂതിരി
ക്ലാസ്സിക് ലോക സിനിമാ സംവിധായകരുടെ ഇടയിലേക്ക് ഇന്ത്യയുടെ കനപ്പെട്ട സംഭാവനയായ സത്യജിത്‌റേ വെറുമൊരു സംവിധായകന്‍മാത്രമായിരുന്നില്ല. നല്ലൊരെഴുത്തുകാരനും ചിത്രരചയിതാവും,ഗാനരചയിതാവും ഫോട്ടോഗ്രാഫറും മറ്റുമായിരുന്നു.അദ്ദേഹത്തിന്റെ കുടുംബം നടത്തിയിരുന്ന ബംഗാളിയിലുള്ള ‘സന്ദേശ്’ എന്ന ബാലസാഹിത്യ മാസികയുടെ പത്രാധിപരായിരുന്നു റെ.അതില്‍ കുട്ടികള്‍ക്കായി ഖണ്ഡശ്ശപ്രസിദ്ധീകരിക്കപ്പെട്ട താണ് 'Childhood days' .ബംഗാളിയില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമചെയ്ത് പുസ്തകമാക്കി പ്രസിദ്ധീക രിച്ചത് സത്യജിത്‌റേയുടെ പത്നി ബിജോയ റെ ആണ്.
പുസ്തകത്തിന് രണ്ടു ഭാഗങ്ങളുണ്ട്.ഒന്നാം ഭാഗത്തില്‍ അദ്ദേഹത്തിന്റെ ബാല്യം അഞ്ച്അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു.ഒന്നാം അദ്ധ്യായത്തില്‍ കുടുംബ പശ്ചാത്തലവും ജനനവും ആണ്.പിന്നെ അദ്ദേഹം താമസി ച്ചിരുന്ന ഗോര്‍പൂര്‍,ഭവാനിപൂര്‍ എന്നീ രണ്ടുപട്ടണങ്ങളും അവിടത്തെ ബാല്യകാലാനുഭവങ്ങളുമാണ് രണ്ടും മൂന്നും അദ്ധ്യായങ്ങള്‍.നാലും അഞ്ചും അദ്ധ്യായങ്ങള്‍ അദ്ദേഹത്തിന്റെ ഒഴിവുദിനങ്ങളിലെ അനുഭവങ്ങളും സ്കൂള്‍ അനുഭവങ്ങളുംവിവരിക്കുന്നു.മഹാനായ ഒരു കലാകാരന്റെ നൈസര്‍ഗ്ഗിക കഴിവുകളുടെ പ്രതിഫലനം ബാല്യകാലത്ത് തന്നെ കാണാം.
രണ്ടാം ഭാഗം അദ്ദേഹത്തിന് സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവങ്ങളുടെവിവരണ മാണ്.പഥേര്‍ പാഞ്ചാലി എന്ന ആദ്യസിനിമയുടേയും പിന്നീട് അദ്ദേഹം കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ച 6ചലച്ചിത്രങ്ങളുടേയും ഷൂട്ടിങ്ങ് അനുഭവങ്ങളാണ് ഇതില്‍.പഥേര്‍ പാഞ്ചാലിയില്‍ ‘അപു’വിനെ കണ്ടെത്തിയ തും,അഭിനയിച്ചിരുന്ന നായയും വാണിഭക്കാരനും മരിച്ചപ്പോള്‍ പുതിയ താരങ്ങളെ കണ്ടെത്താനുണ്ടായ പ്രയാസങ്ങളും വിവരിച്ചിരിക്കുന്നു.കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ ഭാവനക്കൊത്ത് നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ വളരെ രസകരമാണ്.പുസ്തകത്തിലെ സ്കെച്ചുകള്‍ മുഴുവന്‍ റേ തന്നെ വരച്ചതാണ്. കൂടാതെ റേയുടെ ബാല്യകാലത്തെയും,കുടുംബത്തിന്റെയും,സിനിമാഷൂട്ടിങ്ങിന്റേയും ഫൊട്ടോഗ്രാഫുകളും പുസ്തകത്തെ സമ്പുഷ്ടമാക്കുന്നു.
സിനിമയെക്കുറിച്ച് ,പ്രത്യേകിച്ച് സത്യജിത്‌റേയെക്കുറിച്ച് കൂടുതലറിയുന്നതിന് ഈ പുസ്തകം സഹായിക്കും.
No comments:
Post a Comment