Tuesday, June 15, 2010

കാട്ടുകുയില്‍

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തിരക്കഥാ മത്സരത്തില്‍ ഒന്നാംസമ്മാനാര്‍ഹമായത്.
മറാട്ട്.എല്‍.ടി

സീന്‍ ഒന്ന്‌

കാട്‌/കുയില്‍
പകല്‍
ഒരു പാട്‌ മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാട്ടുപ്രദേശം. കാറ്റിലിളകുന്ന മരച്ചില്ലകള്‍. തൂരെ ഏതോ മരച്ചില്ലയില്‍ നിന്നും കേള്‍ക്കുന്ന കുയിലിന്റെ ശബ്‌ദം.
കൂ... കൂ....
റൈറ്റില്‍ - കാട്ടുകുയില്‍
cut to
മരച്ചില്ലയില്‍ നിന്ന്‌ ക്യാമറ പതിയെ താഴേക്ക്‌. പശ്ചാത്തലത്തില്‍ കുയിലിന്റെ
കൂകല്‍. പനയോലകൊണ്ട്‌ മേഞ്ഞ കുടിലിന്റെ പിന്‍വശം ദൃശ്യമാകുന്നു. കുയിലിന്റെ
കൂകലിന്‌ മറുപടിയായി ആണ്‍കുട്ടിയുടെ നീട്ടിയുള്ള കൂവല്‍ ഇപ്പോള്‍ കേള്‍ക്കാം.
മരത്തിനു ചുവട്ടിലിരിക്കുന്ന ആണ്‍കുട്ടി. ഇറുഭാഗത്തുനിന്നും കൂകല്‍ തുടരുന്നു. തീ
കൂട്ടിയിട്ട്‌ ചക്കപ്പഴത്തിന്റെ കുരു ചുടുകയാണ്‌ കുട്ടി. നിക്കറുമാത്രമാണ്‌ വേഷം.
അരികിലായി ഇലയില്‍, ചുട്ട കുരുക്കള്‍ എടുത്ത്‌ വെച്ചിട്ടുണ്ട്‌. വീടിനുള്ളില്‍ നിന്ന്‌ അമ്മയുടെ ശബ്‌ദം (വിളി)
- കുയിലേ... കുയിലേ....
കുയില്‍ (കുട്ടി) അമ്മയുടെ വിളികേട്ട്‌ ശേഷിച്ച കുരുക്കള്‍ ഒരു കമ്പ്‌കൊണ്ട്‌ തീയില്‍ നിന്നും എടുത്ത്‌ ഇലയില്‍ പൊതിഞ്ഞ്‌ എണീക്കുന്നു. മരത്തിനു മുകളിലേക്ക്‌ നോക്കി ഒരിക്കല്‍ കൂടി നീട്ടി കൂകിക്കൊണ്ട്‌, മരത്തിലിരിക്കുന്ന കുയിലിനോടെന്നപോലെ,
കുയില്‍ കുറുമ്പീ.. ഞാന്‍ പോണു. (കാറ്റിലിളകുന്ന മരച്ചില്ലകള്‍)
രൗ േീേ
സീന്‍ രണ്ട്‌
കുടില്‍/അകം
പകല്‍
മരച്ചില്ലയില്‍ നിന്ന്‌ ക്യാമറ ജനലവികളിലൂടെ അകത്തെ മുറിയിലേക്ക്‌ (ദീീാ ീൗ)േ.
കട്ടിലില്‍ പുതച്ച്‌ മൂടി കിടക്കുന്ന കുയിലിന്റെ അമ്മ. കട്ടിലിനരികില്‍ വെള്ളം നിറച്ച മണ്‍പാത്രം ഇരിപ്പുണ്ട്‌. നെറ്രിയില്‍ പച്ചില മരുന്നുകള്‍ തേച്ചിരിക്കുന്നു. ക്ഷീണിച്ച മഖം. മുറിയുടെ മൂലയില്‍ കൊടികള്‍ ചാരിവെച്ചിരിക്കുന്നു.കുയില്‍ പിന്‍വശത്തെ വാതിലില്‍ കൂടി കടന്നുവരുന്നു. ഇലയില്‍ പൊതിഞ്ഞത്‌ അമ്മയ്‌ക്കരികില്‍ വെച്ചിട്ട്‌ അടുത്തിരിക്കുന്ന ചെറിയ കിണ്മം കൈയിലെടുക്കുന്നു.
അതില്‍ നെറ്റിയിലിടാനുള്ള പച്ചില മരുന്നാണ്‌. കുയില്‍ കട്ടിലില്‍ ഇരുന്ന്‌ കിണ്ണത്തില്‍ നിന്നും മരുന്നെടുത്ത്‌ അമ്മയുടെ നെറ്റിയിലിടാന്‍ തുടങ്ങുന്നു.
അമ്മ - നീ എവ്‌ടാരുന്നു കുയിലേ..?
കുയില്‍-ഞാന്‍ പൊറത്തുണ്ടാരുന്നല്ലോ. അമ്മയ്‌ക്ക്‌ വെശക്കണില്ലേ..?
അമ്മ - ഇല്ല കുയിലേ.
കുയില്‍ കിണ്ണം താഴത്തുവെച്ച്‌ ഇലയില്‍ പൊതിഞ്ഞത്‌ തുറക്കുന്നു.കുയില്‍-അമ്മ ഇത്‌ കയിക്ക്‌. കുയില്‍ ചുട്ടതാ. കുയില്‍ അമ്മയ്‌ക്ക്‌ നേരെ പൊതി നീട്ടുന്നു.
അമ്മ - നീ കയിച്ചോ.. എനിക്കിപ്പോ വേണ്ട.
കുയില്‍-കുയിലിനറിയാം. അമ്മയ്‌ക്ക്‌ വെശക്കണ്‌ണ്ട്‌. കുയില്‍ മണ്‍പാത്രത്തില്‍ നിന്നും വെള്ളം ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നുകൊണ്ട്‌ തുടരുന്നു.
കുയില്‍-രണ്ട്‌ ദിവസമായില്ലേ കഞ്ഞീന്റെ വെള്ളേലും കുടിച്ചിട്ട്‌. സാരംല്ല. ഇന്ന്‌ തിങ്കളാഴ്‌ചയാ. കുയില്‍ സ്‌കൂളില്‌ പോകണുണ്ട്‌.
(വെള്ളം കുടിക്കാന്‍ അമ്മയെ സഹായിച്ചുകൊണ്ട്‌)
... കഞ്ഞീം വാങ്ങഇ പെട്ടെന്നു വരാം. വന്നിട്ട്‌ ഒരുമിച്ച്‌ കഞ്ഞികുടിക്കാം. കുയിലിന്റെ വയറും കൊറേശ്ശെ കത്തണ്‌ണ്ട്‌. അമ്മ ഇപ്പോ ഇത്‌ തിന്ന്‌.
അമ്മ - നീ കഴിക്ക്‌ കുയിലേ. അമ്മയ്‌ക്കിപ്പോ വേണ്ട.
കുയില്‍- കുയിലിന്‌ വെശക്ക്‌ണ്‌ണ്ട്‌ന്ന്‌ പറഞ്ഞോണ്ടാണോ. കുയിലിന്‌ വഴീല്‌ പേരയുണ്ട്‌, മാവ്‌ണ്ട്‌. ഞാന്‍ അതൊക്കെ കയിച്ചോളാം. അമ്മയ്‌ക്കതു പറ്റില്ലല്ലോ. ഇപ്പോ ഇത്‌ കയിച്ചേ പറ്റൂ. അല്ലേല്‍ കുയിലിന്‌ വെഷമാവും... (വിഷമിക്കുന്നു).
അമ്മ - എങ്കില്‌ നീ അതവിടെങ്ങാനും വെച്ചേക്ക്‌. ഞാന്‍ പിന്നെ കഴിച്ചോളാം.
കുയില്‍- ഉറപ്പാണോ..?
അമ്മ- എന്റെ കുയിലാണെ സത്യം
കുയിലിന്റെ മുഖത്ത്‌ സന്തോഷം. പുറത്ത്‌ മരത്തിലിരിക്കുന്ന കുയിലിന്റെ കൂകല്‍ അവന്‍ ശ്രദ്ധിക്കുന്നു. കൂകല്‍ കേട്ട വശത്തേക്ക്‌ നോക്കി അവനുംകൂവുന്നു.
കുയില്‍-അവനും വെശക്കണ്‌ണ്ടാകും അല്ലേ അമ്മേ?
അമ്മയുടെ വിഷമം നിറഞ്ഞ മുഖം.
കുയില്‍ തിരിഞ്ഞ്‌ അമ്മയെ നോക്കി.
കുയില്‍-എന്നാണമ്മേ നമ്മുടെ വെശപ്പ്‌ മാറുക?
അമ്മ (വിഷയം മാറ്റുന്നപോലെ)-നീ സ്‌കൂളില്‍ പോകാന്‍ നോക്ക്‌ കുയിലേ.
കുയില്‍ അയയില്‍ കിടക്കുന്ന ഉടുപ്പെടുത്തിടുന്നു. അടുക്കലയില്‍ പോയിചോറ്റുപാത്രവുമായി വരുന്നു. ബുക്ക്‌ എടുക്കുന്നു.
കുയില്‍-അമ്മ ഇതെടുത്ത്‌ കഴിക്കണേ. സത്യം ചെയ്‌തതാ. അമ്മ ഒന്നുറങ്ങിക്കോ.
ഉണരുമ്പോഴേക്കും കുയില്‍ എത്തും.
അമ്മ-നോക്കി പോളെ കുയിലേ.
കുയില്‍ പുറത്തേക്കിറങ്ങുന്നു. ഇലയിലിരിക്കുന്ന കുരു പൊള്ളിച്ചത്‌ പശ്ചാത്തലത്തില്‍ ദൃശ്യമാകുന്നു.
സീന്‍ മൂന്ന്‌
കാട്ടുവഴി
പകല്‍
ഒരു അപ്പൂപ്പന്‍താടി കാറ്റില്‍ പറന്നുവരുന്നു. നടന്നുവരുന്ന കുയിലിന്റെ കൈയില്‍
വന്നിരിക്കുന്നു. മരക്കൊമ്പിലിരിക്കുന്ന്‌ കൂകുന്ന കുയില്‍.
കുയില്‍ (ഉറക്കെ കൂകിക്കൊണ്ട്‌)- കുയിലമ്മേ... കുരുമ്പീ... കുയില്‍
അപ്പൂപ്പന്‍താടിയെ ഊതി പറത്ത്‌ വിടുന്നു. അഅപ്പോള്‍ ചുറ്റും നിന്ന്‌ നിറയെ അപ്പൂപ്പന്‍താടികള്‍ വന്നു നിറയുന്നു. വീണ്ടും കേള്‍ക്കുന്ന കൂകല്‍. കുയിലും തിരിച്ച്‌ കൂവുന്നു.
(song)
(കുയിലും കാടും)
``കുയിലമ്മേ ചങ്ങാതീ
കൂകി നടക്കും ശിങ്കാരി
ഇത്തിരി നേരം ഒത്തു കളിക്കാന്‍
കൂട്ടിനു പോരാമോ?
ചക്കരമാവിന്‍ തണലത്ത്‌
കൂടെയിരിക്കാമോ? എന്നുടെ-
കൂട്ടിനിരിക്കാമോ..?
കാട്ടാറിന്‍ തീരത്തെ വണ്ണാത്തിപ്പുള്ള്‌
ചാടി ചാടി രസിക്കണ പച്ചപ്പുല്‍ച്ചാടി
പുള്ളിയുടുപ്പിട്ട പൂമ്പാറ്റക്കൂട്ടം
പിന്നൊരു അണ്ണാറക്കണ്ണന്‍.
കൂട്ടരെ വന്നോളൂ മാവിന്‍ ചോട്ടില്‍
കുയിലമ്മ പറയണ കഥ കേള്‍ക്കാന്‍.
കുയിലമ്മേ ചങ്ങാതി
കൂകി നടക്കും ശിങ്കാരി
ഇത്തിരിനേരം ഒത്തുകളിക്കാന്‍
കൂട്ടിനുപോരാമോ...''
സീന്‍ നാല്‌
വഴിയമ്പലം
പകല്‍
വഴിയരികിലായി കല്ല്‌ കൊണ്ടുള്ള ചെറിയ പ്രതിഷ്‌ഠ. കുയില്‍ അതിനു മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു.
കുയില്‍-മലദൈവമേ.. എന്റെ അമ്മയുടെ സൂക്കേട്‌ ഭേതമാക്കണേ.. എന്റെ നാടിന്‌ നല്ലത്‌ വരുത്തണേ.. പ്രതിഷ്‌ഠക്കരികിലിരിക്കുന്ന കിളവി കുയില്‍ പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകൊണ്ട്‌.
കിളവി-എത്ര വിളിച്ചിട്ടും കരഞ്ഞിട്ടും ഒരു കാര്യോം ഇല്ല. മലദൈവമൊക്കെ ഉണ്ടായിരുന്നേല്‍ എന്നേ കനിഞ്ഞേനെ. അല്ലേല്‍ മലദൈവത്തിന്‌ നമ്മെ നോക്കാന്‍ നേരംല്ല. നാട്‌ മുടിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ നമുക്കീഅപ്പോള്‍ ചുറ്റും നിന്ന്‌ നിറയെ
അപ്പൂപ്പന്‍താടികള്‍ വന്നു നിറയുന്നു. വീണ്ടും കേള്‍ക്കുന്ന കൂകല്‍. കുയിലും തിരിച്ച്‌ കൂവുന്നു.
(song)
(കുയിലും കാടും)
``കുയിലമ്മേ ചങ്ങാതീ
കൂകി നടക്കും ശിങ്കാരി
ഇത്തിരി നേരം ഒത്തു കളിക്കാന്‍
കൂട്ടിനു പോരാമോ?
ചക്കരമാവിന്‍ തണലത്ത്‌
കൂടെയിരിക്കാമോ? എന്നുടെ-
കൂട്ടിനിരിക്കാമോ..?
കാട്ടാറിന്‍ തീരത്തെ വണ്ണാത്തിപ്പുള്ള്‌
ചാടി ചാടി രസിക്കണ പച്ചപ്പുല്‍ച്ചാടി
പുള്ളിയുടുപ്പിട്ട പൂമ്പാറ്റക്കൂട്ടം
പിന്നൊരു അണ്ണാറക്കണ്ണന്‍.
കൂട്ടരെ വന്നോളൂ മാവിന്‍ ചോട്ടില്‍
കുയിലമ്മ പറയണ കഥ കേള്‍ക്കാന്‍.
കുയിലമ്മേ ചങ്ങാതി
കൂകി നടക്കും ശിങ്കാരി
ഇത്തിരിനേരം ഒത്തുകളിക്കാന്‍
കൂട്ടിനുപോരാമോ...''
സീന്‍ നാല്‌
വഴിയമ്പലം
പകല്‍
വഴിയരികിലായി കല്ല്‌ കൊണ്ടുള്ള ചെറിയ പ്രതിഷ്‌ഠ. കുയില്‍ അതിനു മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു.
കുയില്‍-മലദൈവമേ.. എന്റെ അമ്മയുടെ സൂക്കേട്‌ ഭേതമാക്കണേ.. എന്റെ നാടിന്‌ നല്ലത്‌
വരുത്തണേ.. പ്രതിഷ്‌ഠക്കരികിലിരിക്കുന്ന കിളവി കുയില്‍ പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകൊണ്ട്‌.
കിളവി-എത്ര വിളിച്ചിട്ടും കരഞ്ഞിട്ടും ഒരു കാര്യോം ഇല്ല. മലദൈവമൊക്കെ ഉണ്ടായിരുന്നേല്‍ എന്നേ കനിഞ്ഞേനെ. അല്ലേല്‍ മലദൈവത്തിന്‌ നമ്മെ നോക്കാന്‍ നേരംല്ല. നാട്‌ മുടിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ നമുക്കീവെച്ചോ? ആരെയെങ്കിലും കൊന്നോ? ഇല്ലല്ലോ.. മരിക്കാന്‍ ഞങ്ങള്‍ക്ക്‌ ഭയമില്ല. ഒന്നുകില്‍ അവര്‍ക്ക്‌ ഞങ്ങളെയെല്ലാം വെടിവെച്ചു കൊല്ലാം. അല്ലെങ്കില്‍ ഞങ്ങളുടെ
ഭൂമിതിരിച്ചു തരണം.
അവര്‍ക്കരികിലൂടെ കുയില്‍ നടന്നു മറയുന്നു.
സീന്‍ ആറ്‌
വഴി
പകല്‍
അധികം മരങ്ങളില്ലാത്ത ഒരു പ്രദേശം. നടവഴി. വഴിയരികില്‍ രണ്ട്‌ പോലീസുകാര്‍ നില്‍ക്കുന്നു. നടന്നു വരുന്ന കുയിലിനെകണ്ട്‌.
പോലീസുകാരന്‍ (1) :ഉം എങ്ങോട്ടാടാ ചെറുക്കാ?
കുയില്‍ (ചെറുപേടിയോടെ) സ്‌കൂളില്‍.
പോലീസുകാരന്‍(2) : സ്‌കൂളിലേക്കോ. നീയൊക്കെ പഠിച്ചിട്ട്‌ എന്നാ സാധിക്കാനാടാ..
നിനക്ക്‌ പറ്റിയ പണി ഞാന്‍ തരാം. നീയിങ്ങു വന്നേ.
കുയില്‍ പേടിയോടെ അടുത്തേക്ക്‌ ചെല്ലുന്നു. അയാള്‍ പോക്കറ്റില്‍ നിന്ന്‌ പൈസ
എടുത്ത്‌ കുയിലിന്റെ കൈയില്‍ കൊടുത്തിട്ട്‌,
പോലീസുകാരന്‍ (2) തിരിച്ചു വരുമ്പോള്‍ ഒരു പാക്കറ്റ്‌ സിഗററ്റു കൂടി വാങ്ങി വരണം.
ഉം. പൊയ്‌ക്കോ. കുയില്‍ നടന്നു പോകുന്നു.
പോലീസുകാരന്‍ (1) ഇവനൊക്കെ ഇവിടെതന്നെ ഒതുങ്ങാനാ വിധി.
വിഷമം നിറഞ്ഞ കുയിലിന്റെ മുഖം.
സീന്‍ ഏഴ്‌
മണ്‍പാത
പകല്‍
കുയില്‍ കാടിന്റെ അതിര്‍ത്തി കടന്ന്‌ ദൂരേക്ക്‌ നടന്നു പോകുന്നു.
സീന്‍ എട്ട്‌
റോഡ്‌
പകല്‍
റോഡരികിലെ കല്ലില്‍ കുയില്‍ ക്ഷീണിതനായി ഇരിക്കുന്നു. അവനരികിലൂടെ ലോട്ടറി വില്‍പ്പനക്കാരന്റെ സൈക്കിള്‍ കടന്നുപോകുന്‌#ു. ലോട്ടറി ടിക്കറ്റിന്റെ പരസ്യ വാചകങ്ങള്‍.
രൗ േീേ
കുയില്‍ നടന്നു പോകുന്നു.
സീന്‍ ഒന്‍പത്‌
ജംഗ്‌ഷന്‍
പകല്‍
ചായപ്പീടികയ്‌ക്കരികിലൂടെ കുയില്‍ നടന്നു പോകുന്നു.
സീന്‍ പത്ത്‌
സ്‌കൂള്‍ ഗേറ്റ്‌
പകല്‍
സ്‌കൂള്‍ ഗേറ്റിനരികില്‍ ഐസ്‌ക്രീം ക്‌ച്ചവടക്കാരന്‍ ഇരിക്കുന്നു. കുയില്‍
ഗേറ്റിനരികില്‍ നിന്ന്‌ പതുക്കെ സ്‌കൂളിനകത്തേക്ക്‌ നോക്കുന്നു. കഞ്ഞിപ്പുരയില്‍
നിന്ന്‌ പുകയുയരുന്നത്‌ കാണാം. അത്‌ കണ്ടിട്ട്‌ കുയില്‍ സന്തോഷിക്കുന്നു.
കച്ചവടക്കാരന്‍-ഇന്നും താമസിച്ചു അല്ലേ?
കുയില്‍ (അകത്തേക്കുതന്നെ നോക്കിക്കൊണ്ട്‌) ബെല്ലടിച്ചിട്ട്‌ എത്ര നേരായി?
കച്ചവടക്കാരന്‍ - കൊറേയായി.
കുയില്‍ ഗേറ്റും കടന്ന്‌ അകത്തേക്ക്‌ പോകുന്നു.
രൗ േീേ
സീന്‍ പതിനൊന്ന്‌
സ്‌കൂള്‍ (അകം)
പകല്‍
ക്ലാസുകളില്‍ പഠിപ്പിക്കുന്നത്‌ കേള്‍ക്കാം. പക്ഷെ കുയിലിന്റെ ശ്രദ്ധകഞ്ഞിപ്പുരയില്‍ നിന്ന്‌ ഉയരുന്ന പുകയിലാണ്‌. കുയില്‍ തന്റെ ക്ലാസിനു മുന്നിലേക്ക്‌ നടക്കുന്നു.
ഹെഡ്‌മാസ്റ്റര്‍ (പിന്നില്‍നിന്ന്‌) ഉം എങ്ങോട്ടാ?
കുയില്‍ തിരിഞ്ഞുനോക്കുന്നു. വടിയും കൊണ്ട്‌ നില്‍ക്കുന്ന ഹെഡ്‌മാസ്റ്ററെ കണ്ട്‌ പേടിക്കുന്നു.
ഹെഡ്‌മാസ്റ്റര്‍ - ഇതൊരു പതിവാണല്ലോ? ഇനി ക്ലാസില്‍ കയറണ്ട്‌. നാളെ മുതല്‍ നേരത്തെ വരാമെങ്കില്‍ ഇങ്ങോട്ട്‌ വന്നാല്‍ മതി. അല്ലെങ്കില്‍ വരണ്ട. കൂട്ടുകാരൊന്നും
വരണില്ലല്ലോ. അവരെല്ലാം സമരപ്പന്തലില്ലേ. നീയം പോയി സമരം ചെയ്യ്‌. പോ..
കുയില്‍ കഞ്ഞിപ്പുരയില്‍ നോക്കി നില്‍ക്കുന്നു.പ്രതീക്ഷകളെല്ലാം തകര്‍ന്നതിന്റെ മുഖഭാവം.
ഹെഡ്‌മാസ്റ്റര്‍ - ഉം.. പൊയ്‌ക്കോ.
കുയില്‍ വേദനയോടെ പുറത്തേക്ക്‌ നടക്കുന്നു.
സീന്‍ പന്ത്രണ്ട്‌
സ്‌കൂള്‍ ഗേറ്റ്‌
പകല്‍
മയക്കത്തിലിരിക്കുന്ന ഐസ്‌ക്രീം കച്ചവടക്കാരനരികിലൂടെ കുയില്‍ നടന്നകലുന്നു.
സീന്‍ പതിമൂന്ന്‌
റോഡ്‌
പകല്‍
വിഷമിച്ച മനസ്സുമായി കുയില്‍ നടക്കുന്നു. (പശ്ചാത്തലത്തില്‍ കുയിലിന്റെ ശബ്‌ദം) -
``ഇന്ന്‌ തിങ്കളാഴ്‌ചയാ. കുയില്‌ സ്‌കൂളില്‍ പോകണുണ്ട്‌. കഞ്ഞീം വാങ്ങി പെട്ടെന്നുവരാം. വന്നിട്ട്‌ ഒരുമിച്ച്‌ കഞ്ഞി കുടിക്കാം. കുയിലിന്റെ വയറും കുറേശ്ശെ കത്തണ്‌ണ്ട്‌.
കുയില്‍ റോഡരികിലെ കല്ലില്‍ തളര്‍ന്നിരിക്കുന്നു.
രൗ േീേ
സീന്‍ പതിനാല്‌
ചായപ്പീടിക / റോഡ്‌
പകല്‍
പീടികയ്‌ക്കു മുന്നില്‍ രണ്ട്‌ പേര്‍ നില്‍പ്പുണ്ട്‌. അവര്‍ ചായ കുടിച്ചുകൊണ്ട്‌ പരസ്‌പരം സംസാരിക്കുന്നു. മറ്റൊരാള്‍ കടന്നുവന്ന്‌ ഒര്‌ ചായ ഓര്‍ഡര്‍ ചെയ്യുന്നു. കടക്കാരന്‍ ചായയടിക്കാന്‍ തുടങ്ങുന്നു. കടയ്‌ക്ക്‌ എതിര്‍വശത്ത്‌ റോഡരികില്‍ കുയില്‍ ഇരിക്കുന്നു. അവന്റെ ശ്രദ്ധ ചായക്കടയില്‍ ആണ്‌. ചായകുടിച്ചു കഴിഞ്ഞാല്‍ പണം നല്‍കി നടക്കുന്നു. കടക്കാരന്‍ പണം വാങ്ങി പെട്ടിയിലിടാന്‍ തിരിയുന്ന സമയത്ത്‌ കുയില്‍ ഓടിവന്ന്‌പാത്രത്തിലിരിക്കുന്പഴംപൊരി യുമെടുത്തു കൊണ്ട്‌ ഓടുന്നു. കടക്കാരന്‍ ഓടി അവന്റെ പിറകെ വരുന്നു.
കടക്കാരന്‍-ടാ കള്ളാ... നിക്കടാ അവിടെ.
കുയില്‍ വളവുതിരിഞ്ഞ്‌ ഓടി മറയുന്നു.
സീന്‍ പതിനഞ്ച്‌.
ഇടവഴി
പകല്‍
കുയില്‍ ഏതൊക്കെയോ വഴികളഇലൂടെ വളരെ വേഗത്തില്‍ ഓടുന്നു.
സീന്‍ പതിനാറ്‌
ഒഴിഞ്ഞ സ്ഥലം
പകല്‍
ഓടിത്തളര്‍ന്ന്‌ കുയില്‍ ഒഴിഞ്ഞ ഒരിടത്ത്‌ വന്നിരിക്കുന്നു. കിതക്കുന്നതിന്റെ ശബ്‌ദം കേള്‍ക്കാം. ആരെങ്കിലും വരുന്നുണ്ടോ എന്ന്‌ നോക്കുന്നു. ആരുമില്ലെന്ന്‌ ഉറപ്പുവരുത്തി ഒരു പഴംപൊരി പാത്രത്തില്‍ വെച്ചിട്ട്‌ ഒരെണ്ണം തിന്നാന്‍ തുടങ്ങുന്നു. പെട്ടെന്ന്‌ എന്തോ ഓര്‍ത്തപോലെ തിന്നാന്‍ തുടങ്ങിയ പഴംപൊരിയുടെ പകുതി കൂടി മുറിച്ച്‌ പാത്രത്തില്‍ വെച്ച്‌ അടയ്‌ക്കുന്നു. ബാക്കിയുള്ള പകുതി തിന്നാന്‍ തുടങ്ങുമ്പോള്‍ എവിടെ നിന്നോ `കള്ളാ...' എന്നൊരു വിളി കേള്‍ക്കുന്നു. കുയില്‍
പേടിച്ച്‌ ചുറ്റിനും നോക്കുന്നു. ആരെയും കാണുന്നില്ല. തിന്നാന്‍ തുടങ്ങുമ്പോള്‍ വീണ്ടും `കള്ളാ' എന്ന വിളി കേള്‍ക്കുന്നു. ചുറ്റിനും നോക്കുന്നു. എന്തോ ഓര്‍ത്തിരിക്കുന്നു.
എമറല ീൗ

സീന്‍ പതിനേഴ്‌
കുടില്‍ (അകം)
പകല്‍
അമ്മ പാത്രത്തില്‍ നിന്നും കഞ്ഞി വിളമ്പി കുയിലിന്‌ കൊടുക്കുന്നു. കുയില്‍ തറയിലിരിക്കുന്നു.
അമ്മ-നമ്മള്‍ പട്ടിണി കിടന്നാലും ആരുടേയും ഒന്നും മോഷ്‌ടിക്കരുത്‌.
cut to
സീന്‍ പതിനെട്ട്‌
ഒഴിഞ്ഞ സ്ഥലം
പകല്‍
കുയിലിന്റെ മുഖം നാല്‌ ദിക്കില്‍ നിന്നും `കള്ളാ... കള്ളാ...' എന്നുള്ള വിളികള്‍ ഉറക്കെ കേള്‍ക്കുന്നു. ശബ്‌ദം ഉച്ചത്തിലാകുമ്പോള്‍ കുയില്‍ രണ്ട്‌ കൈയും കൊണ്ട്‌ അവന്റെ ചെവികള്‍ പൊത്തുന്നു.
സീന്‍ പത്തൊമ്പത്‌
ചായപ്പീടിക
പകല്‍
കുയില്‍ പഴംപൊരി ഇരിക്കുന്ന പാത്രം കടക്കാരനു നേരെ നീട്ടുന്നു. അയാള്‍ കുയിലിനെ രൂക്ഷമായി നോക്കി ആഞ്ഞൊരു അടി കൊടുക്കുന്നു. കുയില്‍ റോഡിലേക്ക്‌ വീഴുന്നു. കടക്കാരന്‍ കുയിലിനെ റോഡില്‍ നിന്നുയര്‍ത്തി ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുന്നു.
കടക്കാരന്‍ - കള്ള തെമ്മാടി... ഇനി നിന്നെ ഈ പരിസരത്തു കണ്ട്‌ പോകരുത്‌.കടക്കാരന്‍ പിന്നെയും ഒര്‌ അടി കൊടുക്കുന്നു.ഇതെല്ലാം കണ്ട്‌ കൊണ്ട്‌ രണ്ട്‌പേര്‍ ചായകുടിച്ചുകൊണ്ട്‌ നില്‍ക്കുന്നു.
ഒന്നാമന്‍-അവന്റെ മുഖത്ത്‌ തന്നെയുണ്ട്‌ കള്ളലക്ഷണം. വിളഞ്ഞ വിത്താ. കിട്ടട്ടെ രണ്ടെണ്ണം കിട്ടട്ടെ.
രണ്ടാമന്‍-അവനാ കോളനീലെ പയ്യനാ. ഇവറ്റകളെക്കൊണ്ട വല്യ ശല്യമാണിപ്പോള്‍.
കടക്കാരന്‍-തറയില്‍ കിടക്കുന്ന പഴംപൊരി തുടച്ച്‌ പാത്രത്തില്‍ തിരികെ
വെയ്‌ക്കുന്നു.
കടക്കാരന്‍ (കുയിലിനോട്‌) എണ്ണീറ്റുപോടാ തെണ്ടി.
കുയില്‍ എണീറ്റ്‌ പ്രയാസപ്പെട്ട്‌ നടക്കുന്നു. പാത്രത്തിലിരിക്കുന്ന പഴംപൊരിയില്‍ നിന്ന്‌ ആവി പറക്കുന്നു.
സീന്‍ ഇരുപത്‌
റോഡരിക്‌
പകല്‍
കുയില്‍ അവശനായി നടന്നുവരുന്നു. പൈപ്പിന്റെ അരികില്‍ വന്ന്‌ വെള്ളം കുടിക്കാനായി ടാപ്പ്‌ തുറക്കുന്നു. കാറ്റ്‌ വരുന്ന ശബ്‌ദം കേട്ട്‌ നിരാശനായി പൈപ്പടക്കുന്നു. അരികിലെ മരത്തിന്റെ ചുവട്ടില്‍ വന്ന്‌ തളര്‍ന്നിരിക്കുന്നു. ഉടുപ്പെല്ലാം കീറിയിരിക്കുന്നു. കീറിയ ഉടുപ്പിനുള്ളിലൂടെ താഴ്‌ന്നു പൊങ്ങുന്ന കുയിലിന്റെ ഒട്ടിയ വയര്‍. അവന്റെ അരികില്‍ കിടക്കുന്ന തെരുവുനായ തലയുയര്‍ത്തി അവനെ നോക്കുന്നു. കുറച്ചപ്പുറത്തായി ഇരിക്കുന്ന ഭിക്ഷക്കാരന്‍ പയ്യന്‍ തനിക്ക്‌ കിട്ടിയ ഭക്ഷണം
ആര്‍ത്തിയോടെ തിന്നുന്നത്‌ കുയില്‍ കാണുന്നു. കുയില്‍ മരത്തിലേക്ക്‌ ചാരി പതുക്കെ കണ്ണടക്കുന്നു. ദൂരെനിന്ന്‌ കേള്‍ക്കുന്ന ചെണ്ടമേളം. മേളം അടുത്തടുത്ത്‌ വരുന്നു. അലങ്കരിച്ച വണ്ടിയില്‍ മാവേലി വേഷവും പുലികളിയും ചെണ്ടമേളവും കടന്നു വരുന്നു. `ഓണാശംസകള്‍' എന്നെഴുതിയ ബോര്‍ഡ്‌. മാവേലി കൈവീശി കാണിക്കുന്നു. ചെണ്ടമേളം അകലുന്നു. മരത്തില്‍ ചാരിയിരുന്നുറങ്ങുന്ന കുയില്‍. മരത്തിനുമുകളില്‍ നിന്ന്‌ അപ്പോള്‍ കുയിലിന്റെ ശബ്‌ദം കേട്ടു തുടങ്ങുന്നു. കൂ... കൂ....

No comments: