ഹരിത.ആര്‍
"അവിടവിടെ ചിതറിക്കിടക്കുന്ന മുളങ്കാടുകള്‍. കാട്ടു വള്ളികളും ഇത്തിള്‍ക്കണ്ണിയും പടര്‍ന്നു പന്തലിച്ച പടു കൂറ്റന്‍ മരങ്ങള്‍. നിറഞ്ഞ കുളം. തോരാത്ത മഴ. പേര യ്ക്ക, ലന്തക്ക.. നനവ്. കനവ്.. ഇവയെല്ലാം ചേര്‍ന്നൊരു ക്കുന്ന ഒരു സംഗീതമുണ്ട്. ഒരുപക്ഷെ ഒരു പഴയ ഗ്രാമ ത്തിനു പരിചിതമായ ഗീതം. ടാറിട്ട റോഡുകള്‍ക്കോ ഹൈവേകള്‍ക്കോ സൃഷ്ടിയ്ക്കാവു ന്നതല്ല ആഗീതം. തീര്‍ത്തും ഒരു പാതയുടെ ഗീതം.അതാണ്പഥേര്‍പാ ഞ്ചാലി .
ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായയുടെ പഥേര്‍ പാഞ്ചാലി എന്ന നോവലാണ് 1955ല്‍ പുറത്തിറങ്ങിയ ഈ റായ് ചിത്രത്തിന് പ്രചോദനമായത്. ഇന്ത്യന്‍ സിനിമ ലോകോത്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് സത്യജിത് റായി ലൂടെയാണ്. ബംഗാളിഭാഷയാണ് സിനിമയ്ക്കാധാരമാക്കപ്പെട്ടിട്ടുള്ളതെങ്കിലും ഭാഷ കാഴ്ചയ്ക്കും ആസ്വാദന ത്തിനും തടസ്സമാകുന്നില്ല.
സിനിമയ്ക്ക് ഒരു നിര്‍വ്വചനം അസാദ്ധ്യമാണെങ്കില്‍ക്കൂടി, ആഹ്ലാദവും വേദനയും പ്രണയവും വയലന്‍സും ചേര്‍ന്നൊരു കച്ചവടക്കണ്ണുമാത്രമല്ല അതിനുള്ളത് എന്ന യാഥാര്‍ത്ഥ്യം പഥേര്‍ പാഞ്ചാലി തെളിയിച്ചു. അമിത മായ ആഹ്ലാദമോ അസഹനീയമായ വേദനയോ ഈ ചിത്രത്തിലില്ല. മിതമായ സന്തോഷം, കൌതുകം, കുസൃതി, അത്ഭുതം, വാത്സല്യം, നോവ്, നുണ തുടങ്ങിയ വ്യത്യസ്തവും വൈവിദ്ധ്യവുമായ ഭാവങ്ങളാണ് പഥേര്‍പാ ഞ്ചാലി അവകാശപ്പെടുന്നത്.
പ്രകൃതിയും മനുഷ്യനും - അഥവാ, പ്രകൃതിയും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആവി ഷ്കാരമാണ് ഈ സിനിമ. പ്രമേയമോ പ്രസക്തിയോ അല്ല ഇവിടെ മുഖ്യം. ആവിഷ്കാരത്തിനനുയോജ്യമായ അന്തരീക്ഷവും സ്വാഭാവികതയുമാണ്. ഭാഗ്യവശാല്‍ ഏറ്റവും അനുയോജ്യമായ ഒരു ചുറ്റുപാടുതന്നെ റായിക്ക് കിട്ടിയിട്ടുണ്ട്. തനിയ്ക്കു ലഭ്യമായ അന്തരീക്ഷത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഒരുപക്ഷെ പശ്ചാത്തലം എന്ന ഘടകം മറ്റൊരു സിനിമയിലും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടി രിക്കില്ല. വളരെ ചെറിയ രംഗങ്ങള്‍ പോലും ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ മുന്നോട്ടു നീങ്ങിയിട്ടുള്ളത്. പിഷി എന്ന മുത്തശ്ശി നട്ടുവളര്‍ത്തുന്ന ഒരു ചെടിയുണ്ട്. ആ മുത്തശ്ശിയുടെ introduction സീനില്‍ ഈ ചെടി വളരെ ചെറുതാണ്. ശേഷം സിനിമ പുരോഗമിക്കെ, ദുര്‍ഗ്ഗയും അപ്പുവും വളരുന്നതോടൊപ്പം ആ ചെടിയ്ക്കും മാറ്റങ്ങള്‍ വരുന്നുണ്ട്. മറ്റൊരു സീനില്‍ മുത്തശ്ശി വെള്ളമൊഴിക്കുമ്പോള്‍ ചെടി അല്പംകൂടി വലുതായിരി ക്കുന്നതായി കാണാം. കഥാപാത്രങ്ങളെക്കുറിച്ചു മാത്രമല്ല, അവരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ പശ്ചാത്തലത്തില്‍ വരുത്തുന്ന വ്യതിയാനങ്ങളെപ്പറ്റിയും റായ് ബോധവാനായിരുന്നു. അതുപോലെ ഹരിഹര്‍ വീട്ടില്‍ വളര്‍ത്തുന്ന നായ, പശു തുടങ്ങിയ ജീവജാലങ്ങളെല്ലാം മെലി ഞ്ഞു തളര്‍ന്ന ചാവാലികളാണ്. ഒരു ദരിദ്രകുടുംബത്തിന്റെ ആവിഷ്കാരത്തി നിടയ്ക്ക് അവിടെ വളരുന്ന പശുവും പട്ടിയുമെല്ലാം എങ്ങനെയായി രിക്കണം എന്നതിനെക്കുറിച്ചും സംവിധായകന്‍ ബോധവാനാണ്.
ദുര്‍ഗ്ഗ, അപു, സര്‍വ്വജയ എന്നിവരടങ്ങുന്ന ഹരിഹറിന്റെ കുടുംബത്തിലേയ്ക്കാണ് സിനിമ കേന്ദീകരിക്കപ്പെ ടുന്നത്. പിഷി എന്ന മുത്തശ്ശിയും സിനിമയുടെ ആദ്യഭാഗത്തിനു മിഴിവേകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
പ്രകൃതിയുടെ താളങ്ങളെ, തുടിപ്പുകളെ, ശരീരവും മനസ്സും കൊടുത്ത് അനുഭവിക്കാന്‍ കുട്ടികള്‍ക്കേ കഴിയൂ. ദുര്‍ഗ്ഗയും അപുവും പ്രകൃതിയെ അറിഞ്ഞവരാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ അവര്‍ ചുറ്റുപാടുകളെ മനസ്സി ലാക്കുന്നു. പുളിയും ഉപ്പും ചേര്‍ത്ത് ദുര്‍ഗ്ഗയുണ്ടാക്കുന്ന രുചി, മഴ നനഞ്ഞ് നൃത്തംചെയ്യുന്ന ദുര്‍ഗ്ഗ, ടെലിഫോണ്‍ കാലിലെ മുരളല്‍, അത്ഭുതവും കൌതുകവും നിറഞ്ഞ തീവണ്ടിക്കാഴ്ച... എത്രയെത്ര അനുഭവങ്ങള്‍! കണ്ടും കേട്ടും രുചിച്ചും അവര്‍ അന്തരീക്ഷവുമായി ലയിച്ചുകഴിഞ്ഞിരിക്കുന്നു. ഐ.ഷണ്‍മുഖദാസിന്റെ പഠനത്തില്‍ ഇങ്ങനെ പറയുന്നു:"ദുര്‍ഗ്ഗ രുചിച്ചും കേട്ടും തൊട്ടും അറിയുന്നു. അപുവിന്റെ ലോകത്തിലാകട്ടെ കാഴ്ച യ്ക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്." ഇതേ അഭിപ്രായപ്രകടനംതന്നെ ലെര്‍നര്‍ എന്ന അമേരിക്കന്‍ നിരൂപകനും നടത്തി. "തൊട്ടിയില്‍ കിടക്കുന്ന അപുവിന്റെ കണ്ണുകള്‍ ദുര്‍ഗ്ഗ തുറക്കുന്ന ഒരു ദൃശ്യം സിനിമയിലുണ്ട്. അപുവിന്റെ കന്നി അനുഭവങ്ങളുടെ ഒരു പരമ്പരയാണ് അവതരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സൂചനയാണ് ഇത്."
രണ്ടഭിപ്രായങ്ങളും മാനിക്കാവുന്നതാണ്. എന്നാല്‍ അപുവിന്റെ കന്നി അനുഭവങ്ങളുടെ പരമ്പര ആരംഭി ക്കുന്നത് ദുര്‍ഗ്ഗയിലൂടെയാണ്. യഥാര്‍ത്ഥത്തില്‍ റായ് അവതരിപ്പിക്കുന്ന അപു ദുര്‍ഗ്ഗയിലൂടെയാണ് അനുഭവി ക്കുന്നതും വളരുന്നതും ജീവിക്കുന്നതുമെല്ലാം. അപുവിന്റെ കണ്ണു തുറക്കുന്നത് പ്രതീകാത്മകമാവാം. പിന്നീടുള്ള എല്ലാ ദൃശ്യങ്ങളിലും ദുര്‍ഗ്ഗ അപുവിനോടൊപ്പമുണ്ട്. പുളിയും ഉപ്പും ചേര്‍ത്തുണ്ടാക്കിയ രുചിക്കൂട്ട് ദുര്‍ഗ്ഗ അപുവിന് കൈമാറുന്നു, ടെലിഫോണ്‍കാലില്‍നിന്നുള്ള മുരളലിന് ദുര്‍ഗ്ഗ കാതോര്‍ക്കുന്നതുകാണുമ്പോള്‍ അപു വും അതനുകരിക്കുന്നു. മഴ നനയുമ്പോള്‍ ദുര്‍ഗ്ഗ അപുവിനേയും തന്റെ നനഞ്ഞ സാരിക്കടിയിലേക്ക് ചേര്‍ത്തു പിടിക്കുന്നു. അങ്ങനെ താനനുഭവിക്കുന്ന ഓരോ അനുഭൂതിയും അവള്‍ അപുവിന് പകരുന്നുണ്ട്. അതുകൊണ്ട് അപുവിന്റെ കന്നി അനുഭവങ്ങളുടെ പരമ്പരയാണ് അവതരിപ്പിക്കുന്നത് എന്നതിലുപരി ദുര്‍ഗ്ഗയിലൂടെയാണ് അപുവിന്റെ അനുഭവങ്ങള്‍ വളരുന്നത് എന്ന സൂചനയായി ആ ദൃശ്യത്തെ വിലയിരുത്തിക്കൂടെ?
പഥേര്‍പാഞ്ചാലിയിലെ സംഗീതം ശ്രദ്ധേയമാണ്. പണ്ഡിറ്റ് രവിശങ്കര്‍ തീര്‍ത്ത സുന്ദരമായ ആ ഗീതം പാത യുടെ ഗീതംതന്നെയാണെന്ന് തോന്നിപ്പോകും. മുമ്പ് പറഞ്ഞതുപോലെ ഇന്ദ്രിയാനുഭവങ്ങള്‍ പഥേര്‍ പാഞ്ചാലി യുടെ ഒരു മുഖ്യസവിശേഷതയാണ്. ഒരു സിനിമക്ക് അതിന്റെ കാഴ്ചക്കാരനില്‍ ഉളവാക്കാവുന്ന അനുഭവം കാഴ്ച, കേള്‍വി ഏറിപ്പോയാല്‍ മനസ്സില്‍ ഒരു സ്പര്‍ശം അത്രമാത്രം. മണവും രുചിയും അതിനു പകരാനാ വില്ല. അതുകൊണ്ട് തനിക്കു സാദ്ധ്യമെന്നുകണ്ട കാഴ്ചയും കേള്‍വിയും പരമാവധി സുന്ദരമാക്കാന്‍ റായ് ശ്രമിച്ചിട്ടുണ്ട്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് രവിശങ്കറിന്റെ സംഗീതം.

പശ്ചാത്തലസംഗീതം പലപ്പോഴും പ്രകടമാണെങ്കില്‍ക്കൂടി ചില സാഹചര്യ ങ്ങളില്‍ പിഷിയുടെ പാട്ടും സര്‍വ്വജയയുടെ ശകാരങ്ങളും മഴയുടെ മുരളലും പശ്ചാത്തലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പിഷിയുടെ മരണ രംഗത്ത് രവിശങ്ക റിന്റെ സംഗീതത്തേക്കാള്‍ പിഷിയുടെ ദുഃഖഗാനത്തിന് അനുവാചകഹൃദയത്തെ തൊടാനാ വുമെന്ന് റായ് കണ്ടെത്തിയിരിക്കുന്നു.
ഒരു സാഹിത്യകൃതി സിനിമയാവുന്നത് ഇന്നു നമുക്കു പരിചിതമാണ്. മതി ലുകള്‍, എന്ന് സ്വന്തം ജാനകി ക്കുട്ടി, തുടങ്ങി എത്രയോ സിനിമകള്‍ മലയാളത്തില്‍ത്തന്നെ വന്നിരിക്കുന്നു. എ ന്നാല്‍ പഥേര്‍ പാഞ്ചാലി പുറ ത്തിറങ്ങുമ്പോള്‍ അത്തരമൊരുരീതി സാര്‍വ്വത്രികമല്ലായിരുന്നു. ഒരു കൃതിയെ സിനിമയാക്കുമ്പോള്‍ സംവിധാ യകന് തന്റേതായ ചെറിയ മാറ്റംവരുത്തലുകള്‍ക്കുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടു ത്തിയവര്‍ വളരെ ചുരുക്കമാണ്. മലയാളസിനിമകള്‍തന്നെ പരിശോധി ച്ചാല്‍മതി. രചയിതാവ് കണ്ടതിലും അപ്പുറത്തുള്ള ഒരു ലോകത്തെ വിഭാവനം ചെയ്ത് ദൃശ്യവല്‍ക്കരി ച്ചെടുക്കാന്‍ അധികമാരും മെനക്കെട്ടിട്ടില്ല. എന്നാല്‍ റായ് ആ സ്വാതന്ത്ര്യത്തെ പരമാവധി മുതലെടുത്തിട്ടുണ്ട്. വിഭൂതിഭൂഷണ്‍ കണ്ട നിശ്ചിന്ദപുരം ഗ്രാമമോ അപുവോ ദുര്‍ഗ്ഗയോ അല്ല നാം സിനിമയില്‍ കാണുന്നത്. താന്‍ ദൃശ്യവത്കരിക്കാനുദ്ദേശിക്കുന്ന ഓരോ രംഗങ്ങളെക്കുറിച്ചും അവയുടെ പശ്ചാത്തലത്തെക്കുറിച്ചും അതു കാണികളില്‍ സൃഷ്ടിക്കുന്ന മാനസികാന്തരീക്ഷത്തെക്കുറിച്ചും റായ് ബോധവാനാണ്.
പഥേര്‍പാഞ്ചാലി എന്ന നോവലില്‍ അപുവിനാണ് മുന്‍തൂക്കം. അപുവിന്റെ ലോകം വിശാലമാണ്. അച്ഛ നോടൊത്തു നടത്തുന്ന യാത്രകള്‍, നാടകം കാണുന്നതുവഴി പരിചയപ്പെടുന്ന അജയന്‍ എന്ന കൂട്ടുകാരന്‍, വിദ്യാ ഭ്യാസം.. അങ്ങനെ അപുവിന് കഥയില്‍ പ്രാധാന്യമേറെയാണ്. ദുര്‍ഗ്ഗയുടെ ലോകം ചെറുതാണ്. യഥാര്‍ത്ഥ ത്തില്‍ ദുര്‍ഗ്ഗയുടെ മരണശേഷം കഥ പൂര്‍ണ്ണമായും അപുവില്‍ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ സിനിമ പ്രാമുഖ്യം കൊടുക്കുന്നത് ദുര്‍ഗ്ഗയിലേക്കാണ്. മുമ്പു പറഞ്ഞതുപോലെ ദുര്‍ഗ്ഗയിലൂടെയാണ് അപു വളരുന്നത്. അമ്മയോടും അച്ഛനോടുമൊപ്പമുള്ള അപുവിന്റെ ഒരുപാടു രംഗങ്ങള്‍ കഥയിലുണ്ടെങ്കില്‍ക്കൂടി സിനിമയില്‍ കാണില്ല. അപുവിനെ അവരില്‍നിന്നെല്ലാം ഒഴിവാക്കി ദുര്‍ഗ്ഗയിലേക്കു കേന്ദ്രീകരിക്കാനും അവനെ കൂടുതല്‍ പ്രകൃതിയോടു ഇണക്കി ചിത്രീകരിക്കാനും റായ് ശ്രദ്ധിച്ചിരിക്കുന്നു. ദുര്‍ഗ്ഗയുടെ മരണം സിനിമയില്‍ കാറ്റും കോളും നിറഞ്ഞ ഒരു ഭയാനകരാത്രിയിലാണ്. എന്നാല്‍ കഥയില്‍ ഒരു പകല്‍ പത്തുമണിയോടുകൂടിയാണ് അവളുടെ മരണം. പതിവിനുവിപരീതമായി അന്ന് വെയിലിന്റെ ലക്ഷണം കണ്ടതായി പ്രത്യേകം ഒരു സൂചന നല്‍കുന്നുമുണ്ട്.ദുര്‍ഗ്ഗയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തി അവളുടെ മരണരംഗത്തുപോലും പ്രകൃതിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന ചിന്താഗതിയായിരിക്കണം റായിയെ ഇത്തരമൊരു ചിത്രീകര ണത്തിന് പ്രേരിപ്പിച്ചത്. മാത്രമല്ല, കഥയില്‍ ദുര്‍ഗ്ഗയുടെ മരണകാരണം മലമ്പനിയാണെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ അത് അവ്യക്തമാണ്. മഴയാണോ ദാരിദ്ര്യമാണോ എന്താണു മരണകാരണമെന്ന് റായ് സ്പഷ്ടമാക്കുന്നില്ല. മഴയത്തു ദുര്‍ഗ്ഗ നൃത്തംചെയ്യുന്ന രംഗം സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. തെന്റെ കൂട്ടുകാരികള്വിവാഹിതരാകുമ്പോള് അവളില്‍ ജനിക്കുന്ന മോഹങ്ങളും കള്ളീ എന്ന വിളിപ്പേരു സൃഷ്ടിക്കു ന്ന വേദനയും എല്ലാം അവളാ മഴയില്‍ കുതിര്‍ത്തിയിരിക്കണം. അവളുടെ വിഷമങ്ങള്പങ്കുവെച്ച മഴ പിറ്റേന്നു ശക്തിയായി വന്ന് അവളുടെ ആത്മാവുമായി മാഞ്ഞുപോകുകയും ചെയ്തിരിക്കണം. ശാരീരി കമായ ഒരാന ന്ദം മാത്രമല്ല, സ്വന്തം ആത്മാവിന്റെ ഏറ്റുപറച്ചിലാണ് മഴയത്തുള്ള ദുര്‍ഗ്ഗയുടെ നൃത്തം. അതു കൊണ്ടുതന്നെ മഴയ്ക്ക് അവളുടെ മരണവുമായി അഭേദ്യമായബന്ധമുണ്ടെന്നുംവേണമെങ്കില്‍വ്യാഖ്യാനിക്കാം.

ദുര്‍ഗ്ഗ എന്ന കഥാപാത്രത്തെ കഥയിലും സിനിമയിലും വേറെവേറെയെടുത്ത് പരിശോധിക്കാവുന്നതാണ്. കഥയില്‍ ദുര്‍ഗ്ഗ ഒരു മരംകേറിപ്പെണ്ണാണ്. അവളുടെ മോഷണശ്രമങ്ങളും പിടിക്കപ്പെടലുകളും വളരെ വിശദ മായിത്തന്നെ രചയിതാവ് വിവരിക്കുന്നു. എന്നാല്‍ സിനിമയില്‍ ദുര്‍ഗ്ഗയുടെ മോഷണത്തെക്കുറിച്ചുള്ള അയല്‍ക്കാരുടെ പരാമര്‍ശങ്ങളല്ലാതെ മോഷണശ്രമങ്ങളോ പിടിക്കപ്പെടലുകളോ ചിത്രീകരിച്ചിട്ടില്ല. അതായതു ദുര്‍ഗ്ഗയെ മനഃപൂര്‍വ്വം ഒരു കള്ളിയാക്കിമാറ്റാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്നില്ല. അതിനു വ്യക്തമായ ഉദാ ഹരണമാണ് ടുനു എന്ന കൂട്ടുകാരിയുടെ മാല കട്ടെടുത്തെന്ന ആരോപണവും തുടര്‍ന്നുള്ള സംഭവവികാസ ങ്ങളും. കഥയില്‍ ദുര്‍ഗ്ഗ അവിടെവെച്ചുതന്നെ കുറ്റസമ്മതം നടത്തി ശിക്ഷ അനുഭവിക്കുന്നുണ്ട്. എന്നാല്‍ സിനിമ യില്‍ അവളുടെ കുറ്റം അവിടെവെച്ചു തെളിയിക്കാന്‍ അയല്‍ക്കാര്‍ക്കു സാധിക്കുന്നില്ല. ദുര്‍ഗ്ഗയുടെ മരണശേഷം ആ മാല അപു കുളത്തിലേക്കു വലിച്ചെറിയുകയും പായല്‍ വന്ന് അതു മൂടുകയും ചെയ്യുന്നു. അവളുടെ കളവ് എന്നും മറച്ചുവെക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.
കഥയില്‍ ശ്രദ്ധേയമായ പല രംഗങ്ങളും ദൃശ്യവത്കരിക്കപ്പെട്ടു കാണുന്നില്ല. സിനിമയിലെ പല രംഗങ്ങ ള്‍ക്കും കഥയിലുള്ളതിനേക്കാള്‍ വൈകാരികാനുഭവങ്ങള്‍ അനുവാചകനിലേക്കെത്തിക്കാന്‍ സാധിച്ചിട്ടുമുണ്ട്. ഇങ്ങനെ വിശകലനംചെയ്യുമ്പോള്‍ നോവല്‍ സൃഷ്ടിക്കുന്ന അന്തരീക്ഷത്തില്‍നിന്നും സ്പഷ്ടമായ വ്യതിയാനം സിനിമയിലുണ്ടെന്നു വ്യക്തമാകും. രണ്ടു മാധ്യമങ്ങള്‍ എന്ന പരിമിതിയുടേതല്ല ആ വ്യത്യാസമെന്നതും പ്രകടമാണ്.
ദാരിദ്ര്യമെന്ന യാഥാര്‍ത്ഥ്യം, അന്ധമായ ദൈവവിശ്വാസം, ഇവ തമ്മിലുള്ള വൈരുദ്ധ്യത്തെ സിനിമ പല സന്ദര്‍ഭത്തിലും വിശകലനം ചെയ്യുന്നുണ്ട്. ദുര്‍ഗ്ഗയുടെ മരണശേഷം അച്ഛന്‍ കൊണ്ടുവരുന്ന ലക്ഷ്മീദേവിയുടെ ചിത്ര വും മഴയത്ത് ദുര്‍ഗ്ഗ മരണമടയുമ്പോള്‍ ക്യാമറ കേന്ദ്രീകരിക്കുന്ന ഗണപതിവിഗ്രഹ ങ്ങളും അതിന്റെ ചില പ്രതീകങ്ങളായിരിക്കണം. പിഷി എന്ന മുത്തശ്ശിയെ ഒഴിവാ ക്കിക്കൊണ്ട് പഥേര്‍പാഞ്ചാലിയെ പരിശോധിക്കുക അസാദ്ധ്യമാണ്. ആദ്യമായി അഭി നയിക്കുകയാണെന്ന് തോന്നുകയില്ലെന്നുമാത്രമല്ല, അവര്‍ ജീവിക്കുകയാണെന്ന് തെറ്റിദ്ധരി ക്കപ്പെടുക പോലും ചെയ്യുന്നു. വൃദ്ധരും കുട്ടികളും തമ്മിലുള്ള ബന്ധം പിഷിയിലൂടെ സംവിധാ യകന്‍ സാധിച്ചെടുക്കുന്നു. പിഷിയുടെ പിണക്കവും വീടുവിട്ടിറങ്ങലും തിരി ച്ചുവരവു മെല്ലാം കുട്ടികളുടെ കുസൃതിയെ ഓര്‍മ്മിപ്പിക്കും വിധമാണ്. വാര്‍ദ്ധക്യത്തി ന്റെ തളര്‍ച്ച യും ബാല്യത്തിന്റെ വളര്‍ച്ചയും ഒരുപോലെ ചിത്രീകരിക്കാന്‍ സാധിച്ച തില്‍ റായ് വിജയിച്ചിരിക്കുന്നു.
ദാരിദ്ര്യം, പ്രകൃതി, ബാല്യം, ജീവിതം തുടങ്ങി പഥേര്‍പാഞ്ചാലി ചര്‍ച്ചചെയ്യുന്ന വിഷ യങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇവയ്ക്കെല്ലാം പുറമെ സിനിമ പകരുന്ന അവാച്യമായ അനുഭൂതിയാണ് പഥേര്‍പാഞ്ചാലിയുടെ വിജയം.

No comments:
Post a Comment